916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറി: ഷാഫി പറമ്പില്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ 916 മുഖ്യമന്ത്രിയായി അവതരിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുക്കുപണ്ടമായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ മടങ്ങിവരവ് തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഡിപ്ലോമാറ്റിക് ചാനൽവഴി സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്തിനു പിന്നിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ എങ്ങനെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഓപ്പറേഷന്‍സ് മാനേജരായി നിയമിക്കപ്പെട്ടു? കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന ആരോപണം നേരിടുന്ന ഒരാളെ എങ്ങനെ സര്‍ക്കാര്‍ തലത്തില്‍ പ്രധാന തസ്തികയില്‍ നിയമിച്ചു? തുടങ്ങിയ ചോദ്യങ്ങളും ഷാഫി പറമ്പില്‍ ഉന്നയിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More