ബിരുദ പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനം യുജിസി പിന്‍വലിച്ചു

ഡിഗ്രി അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശ യുജിസി പിന്‍വലിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മീറ്റിംഗിലാണ് തിരുമാനം. ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ് ലൈന്‍ അല്ലെങ്കില്‍ രണ്ടും കൂടെ ചേര്‍ത്ത് പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ യുജിസി നിര്‍ദ്ദേശം നല്‍കും. ബദല്‍ കലണ്ടറില്‍ മാറ്റം വരുത്താനും സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനുമാണ് യുജിസിയുടെ  തീരുമാനം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി യുജിസി ആദ്യമായി ഒരു അക്കാദമിക് കലണ്ടര്‍ ഏപ്രില്‍ 29 ന് പുറത്തിറക്കിയിരുന്നു, ജൂലൈ ഒന്ന് മുതല്‍ ജൂലൈ 15 വരെ പരീക്ഷ നടത്തി മാസാവാസാനത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ തീരുമാനം പുനപരിശോധിക്കാന്‍ മനുഷ്യവിഭവ ശേഷി മന്ത്രാലയം യുജിസിയോട് ആവശ്യപ്പെട്ടിരുന്നു.ഹരിയാന കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ സി കുഹാദ് തലവനായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പരീക്ഷ റദ്ദാക്കാന്‍ യുജിസി തീരുമാനിക്കുകയായിരുന്നു.

''പരീക്ഷയ്ക്ക് ഹാജരാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, സര്‍വ്വകലാശാലകള്‍ സെപ്റ്റംബറിന് ശേഷം പ്രത്യേക പരീക്ഷ നടത്തുമെന്നും ഈ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തവര്‍ക്കും അതില്‍ പങ്കെടുക്കാമെന്നും  യുജിസി ഉടന്‍ തന്നെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും''  യുജിസി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട്  പറഞ്ഞു.




Contact the author

web desk

Recent Posts

National Desk 10 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 10 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 10 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More