ഹോങ്കോംഗില്‍ നിന്ന് പുറത്തുപോകാനൊരുങ്ങി ടിക് ടോക്കും.

ചൈനയിൽ ഏർപ്പെടുത്തിയ  പുതിയ ദേശീയ സുരക്ഷാ നിയമത്തെത്തുടർന്ന് ഹോങ്കോംഗുമായുള്ള സഹകരണം നിർത്തിവെക്കുമെന്ന് തീരുമാനിച്ച്  ടിക് ടോക്കും. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, ഹോങ്കോങ്ങിലെ ടിക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചെന്ന് ടിക് ടോക് അറിയിച്ചു. 

യൂസർ  ഡാറ്റ ചൈനയിലല്ല ശേഖരിച്ചു വെക്കുന്നതെന്ന് ടിക് ടോക്ക് സി ഇ  ഒ'യും മുൻ വാൾട്ട് ഡിസ്നി എക്സിക്യൂട്ടീവുമായ  കെവിൻ മേയർ പറഞ്ഞിരുന്നു. ഉപയോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താനുള്ള ചൈനീസ് ഗവൺമെന്റിന്റെ അഭ്യർത്ഥനകൾക്ക് അനുസൃതമായി പ്രവർത്തിക്കില്ലെന്നും കമ്പനി അറിയിച്ചു. 

പുതിയ ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഹോങ്കോങ്ങിലെ തങ്ങളുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുന്നതായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ, ഗൂഗിൾ, ടെലിഗ്രാം എന്നിവയെല്ലാം നേരത്തെതന്നെ അറിയിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 4 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 2 days ago
Technology

ജി മെയിലില്‍ എ ഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 3 days ago
Technology

ഈ ലിങ്ക് ഓപ്പണ്‍ ചെയ്യരുത്; വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക്‌ മുന്നറിയിപ്പ്

More
More
Web Desk 4 days ago
Technology

വീണ്ടും ചരിത്ര നേട്ടംകുറിച്ച് ചാറ്റ് ജിപിടി; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

More
More
Web Desk 4 days ago
Technology

വ്യാജ വാട്സ്ആപ്പ് കോള്‍; വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം

More
More
Web Desk 1 week ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More