ബ്രസീല്‍ പ്രസിഡന്റ്‌ ജെയർ ബോൾസോനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് കൊവിഡ്. ശനിയാഴ്ച മുതൽ ഇദ്ദേഹത്തിനു ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നു.ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചെന്ന വിവരം മാധ്യമങ്ങൾക്ക് നൽകിയത്.

യാതൊരു തരത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമില്ല എന്ന ബോൾസോനാരോയുടെ പ്രസ്താവന വൻ ചർച്ചാവിഷയമായിരുന്നു. തനിക്ക് കോവിഡ് വരികയാണെങ്കിൽ അതൊരു പ്രശ്നമായിരിക്കില്ലെന്നും.. അത് ചെറിയൊരു പനിയോ ജലദോഷമോ പോലെ മാത്രമേ അനുഭവപ്പെടുകയുള്ളു എന്നും ഇദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

ബ്രസീലില്‍ 1.7 ദശലക്ഷം പേർക്ക്  കോവിഡ് ബാധിച്ചിട്ടും മതിയായ പ്രതിരോധ പ്രവർത്തനങ്ങളൊന്നും ബോൾസോനാരോ സര്‍ക്കാര്‍ നടത്തിയിരുന്നില്ല. പ്രസിഡന്റ് തന്നെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ കാരണം ബ്രസീലിലെ പ്രശസ്ത പത്രമായ  ഫോൽഹ  ഡെ  സാവോ പൗലോ,  "Why I am Cheering For Bolsanaro to Die" എന്ന പേരിൽ ഒരു കോളം തന്നെ എഴുതിരുന്നു.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More