നാരായണമൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടന്റെ പുതിയ ധനമന്ത്രി

ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമായ റിഷി സുനാക് നിയമിതനായി. പാക് വംശജനായ സാജിദ് ജാവിദ് അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലാണ് നിയമനം. നിയമനത്തിന് ബ്രിട്ടീഷ് രാജ്ഞി അംഗീകാരം നല്‍കി. ജോണ്‍സണ്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂര്‍ത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് റിഷിയുടെ ഭാര്യ. സാജിദ് ജാവിദിന്റെ ചീഫ് സെക്രട്ടറിയായിരുന്നു റിഷി. 2014 മുതൽ യോര്‍ക് ഷെയറിലെ റിച്ച്‌മൊണ്ടില്‍ നിന്നുള്ള കണ്‍സര്‍‌വേറ്റീവ് പാര്‍ട്ടി എംപിയാണ് റിഷി. 

ബ്രക്‌സിറ്റ് സാധ്യമാക്കാനുള്ള  ബോറിസ് ജോണ്‍സണന്റ തീരുമാനത്തിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്ന ഇദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഓക്‌സ്‌‌ഫോര്‍ഡ്, സ്റ്റാന്‍സ്ഫോര്‍ഡ് സര്‍‌വകലാശാലയിൽ നിന്നും തത്വശാസ്ത്രം, പൊളിറ്റിക്സ്, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ സ്റ്റാൻസ്ഫോർഡില്‍ നിന്നുതന്നെ എംബിഎയും നേടിയിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More