ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,790 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 7,94,842 ലെത്തി. ഇതിനകം 4,95,960 പേര് രോഗവിമുക്തരായി. 5,17,583 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മൊത്തം രോഗവ്യാപനത്തിന്റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകലിലുള്ള ബ്രസീലിനോട് കിദപിദിക്കുകയാണ്. ശരാശരി 30,000 രോഗികളാണ് ബ്രസീലില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 482 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ നാലുദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിലയാണിത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 21,623 ആയി.