അമേരിക്കയില്‍ ഇതുവരെ 32 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു, 14 ലക്ഷം പേര്‍ക്ക് രോഗമുക്തി

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 960 പേരാണ് മരണപ്പെട്ടത്. കൊവിഡ്‌ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും  മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരിയില്‍ നിന്ന് വര്‍ദ്ധിച്ച മരണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

രാജ്യത്ത്  24 മണിക്കൂറിനുള്ളില്‍ 61067 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32,19,999 ആയി. ഇതില്‍ 14,2,428 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,343 ആയി. 4,25,072 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,522 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ  നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,77, 795 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,850 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 30,3,323  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 74,551 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,271 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ 4009, മസ്സാച്ചുസെറ്റ്സ് 8,268 ലൂസിയാന -3,360, ഇല്ലിനോയിസ് -7,329, ജോര്‍ജ്ജിയ -2,930 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,409 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More