വ്യാജ T20 ലീഗ് കേസിൽ "ഡ്രീം ഇലവന്റെ" പങ്ക് അന്വേഷിക്കണമെന്ന് BCCI

വ്യാജ T20 ലീഗ് കേസിൽ ഡ്രീം ഇലവന്റെ പങ്ക് അന്വേഷിക്കണമെന്ന് BCCI.  വെർച്വൽ സ്‌പോർട്സ് പ്ലാറ്റഫോമും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്പോൺസറുകളിൽ ഒന്നുമായ ഡ്രീം ഇലവന് നേരെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ ആന്റി-കറപ്ഷൻ ബ്യുറോ(ACU) മൊഹാലി പോലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

 സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഫാൻകോഡിന് നേരെയും അന്വേഷണം ആവശ്യമാണെന്ന് ACU അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ നടക്കുന്ന Uva T20 ലീഗിന്റെ തത്സമയ സംപ്രേക്ഷണം  എന്നുപറഞ്ഞ് ശ്രീലങ്കയിലെ  സവാര ഗ്രാമത്തിൽ ഒരു പ്രാദേശിക ക്ലബ്‌ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ്‌ പ്രചരിപ്പിച്ചതിന് ഫാൻകോഡ് വിമർശിക്കപ്പെട്ടിരുന്നു.

കേസിലെ പ്രധാന കുറ്റാരോപിതൻ രവീന്ദർ ദണ്ഡിവാളിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ACU മൊഹാലി പോലീസിന് ഡ്രീം ഇലവനും  ഫാൻകോഡിനും നേരെ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. ഡ്രീം ഇലവനും ഫാൻകോഡും,  ഡ്രീം സ്‌പോർട്സ് എന്ന  സ്പോർട്സ് ടെക് കമ്പനിയുടെ കീഴിലാണ്. ഈ രണ്ട് കമ്പനികളെ കൂടാതെ ശ്രീലങ്കൻ കമ്പനികളുടെയും UVA T20യുടെയും പേരുകൾ പതിപ്പിച്ചിട്ടുള്ള പരസ്യ ബാനർ കമ്പനികൾ,  വെന്യു ഓണേഴ്സ്,  സ്ട്രോക്കേഴ്സ് ക്രിക്കറ്റ്‌ അസോസിയേഷൻ,  അമ്പയർമാർ,   കളിക്കാർ എന്നിവരെയും ചോദ്യം ചെയ്യണമെന്ന് ACU ആവശ്യപ്പെട്ടു.

Contact the author

Sports Desk

Recent Posts

Sports Desk 17 hours ago
Cricket

ദ്രാവിഡിന് സമയം നല്‍കൂ, അദ്ദേഹം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരും - ഗാംഗുലി

More
More
Sports Desk 2 days ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

More
More
Sports Desk 5 days ago
Cricket

സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം - റോബിന്‍ ഉത്തപ്പ

More
More
Sports Desk 1 week ago
Cricket

ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

More
More
Sports Desk 1 week ago
Cricket

സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

More
More
Sports Desk 1 week ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

More
More