ദവീന്ദർ സിംങ്ങിന്‍റെ അറസ്റ്റ്: അമിത് ഷാ പ്രതികരിക്കണമെന്ന് കോൺഗ്രസ്സും സിപിഎമ്മും

ഹിസ്ബുൾ മുജാഹിദീൻ ഭീകരനായ സയ്ദ് നവീദ് മുഷ്താഖിനൊപ്പം ജമ്മു കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 2001-ലെ പാർലമെന്‍റ് ഭീകരാക്രമണത്തിലും ദവീന്ദർ സിങ്ങ് ഡി.വൈ.എസ്പി ആയിരിക്കെ 2019-ൽ  കാശ്മീരിലെ പുൽവാമയിൽ 40 സൈനികരെ വധിച്ച ഭീകരാക്രമണത്തിലും ദവീന്ദറിന്‍റെ പങ്കെന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. ദവീന്ദർ ഇടനിലക്കാരൻ മാത്രമായി ന്നൊ എന്ന് വ്യക്തമാക്കണം.

ദവീന്ദറിന്‍റെ അറസ്റ്റിനെ തുടർന്ന് ഉയർന്നുവരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറുപടി പറയണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. ആരുടെ നിയന്ത്രണത്തിലാണ് ദവീന്ദർ പ്രവർത്തിച്ചിരുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

Contact the author

News Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More