കൊറോണ: ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി. ചൈനീസ്‌ പ്രവിശ്യയായ ഹുബെയിൽ 242 പേരാണ്‌ മരിച്ചത്‌. വ്യാഴാഴ്ച മാത്രം ചൈനയില്‍ 116 പേര്‍ മരിച്ചു. 4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍  ചികിത്സയിലുണ്ട്. ഹുബെയിൽ മരണസംഖ്യ ഉയർന്നത്‌ ആശങ്കപടർത്തിയിട്ടുണ്ട്.

കോറോണ വൈറസ് ബാധയിൽ ചൈനക്ക് പുറത്ത് 3 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈറസ് ബാധയെ തുടര്‍ന്ന് 80-കാരി ജപ്പാനില്‍ മരിച്ചിരുന്നു. കൂടാതെ ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് മറ്റ് രണ്ട് പേർ മരിച്ചത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹിമാദ്രി ബർമൻ, നാ​ഗേന്ദ്ര സിം​ഗ് എന്നിവരിലാണ് അസുഖം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More