കൊവിഡ് :പൊന്നാനിയിൽ നിരോധനാജ്ഞ

കൊവിഡ്   രോഗ വ്യാപനം തടയുന്നതിനായി  പൊന്നാനി താലൂക്കിൽ മേഖലകളിൽ നിരോധനാജ്ഞ . CrPC 144 വകുപ്പ് പ്രകാരം ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് മുതൽ  ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. പൊന്നാനി താലൂക്ക് പരിധിയിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.  മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾ നിരോധിച്ചു.  പൊന്നാനി നഗരസഭാ പരിധിയിൽ മൽസ്യ മാംസാദികളുടെ വിപണനം പാടില്ല. . 10 വയസിൽ താഴെയുള്ള കുട്ടികൾ 65 വയസിനു മുകളിൽ പ്രായമുള്ളവർ ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യുവാൻ പാടില്ല.  ജനങ്ങൾ മാസ്കകൾ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുവാൻ പാടുള്ളു.  പൊന്നാനി താലൂക്കിനകത്ത് നാലുചക്ര സ്വകാര്യ ടാക്സി വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി മൂന്ന് പേർ മാത്രമേ യാത്ര ചെയ്യുവാൻ പാടുള്ളൂ ഇത്തരം യാത്രകൾ അടിയന്തിര സാഹചര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. 

സ്കൂളുകൾ, കോളേജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവിടങ്ങളിലെ ആരാധനകൾ ആഘോഷങ്ങൾ, അന്നദാനങ്ങൾ എന്നിവ നിരോധിച്ചു. വിവാഹ ചടങ്ങുകളിൽ കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർ മാത്രമേ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടുള്ളൂ. മരണാനന്തര ചടങ്ങുകളിൽ, കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർ പങ്കെടുത്ത് ചടങ്ങുകൾ നിർവ്വഹിക്കാവുന്നതാണ്. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ചു. ആശുപത്രികളിൽ സന്ദർശകർ, ബൈ സ്റ്റാന്റർമാരായി ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചു പൊന്നാനി താലൂക്കിനകത്തെ വ്യാപാര സ്ഥാപനങ്ങളിൽ യാതൊരു കാരണവശാലും  എയർ കണ്ടീഷണർ ഉപയോഗിക്കാൻ പാടില്ല. എല്ലാതരത്തിലുമുള്ള പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ എന്നിവ നടത്തുന്നത് നിരോധിച്ചു എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, പാർക്കുകളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു ജങ്കാർ സർവ്വീസ്,ഫിഷിങ്ങ് ഹാർബർ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു.

"Break the chain" ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടെസറും പ്രവേശന കവാടത്തിൽ സജീകരിക്കേണ്ടതാണ്. കടയിലും പരിസരത്തും സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച നിബന്ധനകൾ പൂർണ്ണമായും നടപ്പിൽ വരുത്തുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവിയും ഇൻസിഡന്റ് കമാൻഡർ ആയ പൊന്നാനി തഹസിൽദാരും ഉറപ്പുവരുത്തുമെന്നും കളക്ടറുടെ ഉത്തവിലുണ്ട് 

Contact the author

Web desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More