അലന്‍റെയും താഹയുടേയും റിമാന്‍റ് നീട്ടി

യുഎപിഎ കേസിൽ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് റിമാന്‍റ് കാലാവധി അടുത്ത മാസം 13 വരെ നീട്ടിയത്. കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി അലൻ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച്  അനുമതി നല്‍കണം എന്നാണ് അലന്‍റെ ഹര്‍ജി. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍. ഹർജിയിന്മേൽ അന്വേഷണ ഏജൻസി, കണ്ണൂർ സർവകലാശാല എന്നിവരുടെ നിലപാട് കോടതി ആരാഞ്ഞു. വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. തുടര്‍ന്ന് കോടതി ഹര്‍ജിയില്‍ വിധി പറയും.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More