ടൊയോട്ട കൊറോള ക്രോസ് ഏഷ്യന്‍ മാര്‍ക്കറ്റുകളിലേക്ക്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ ക്രോസ്സോവറുമായി ഏഷ്യൻ മാർക്കറ്റുകളിലേക്ക്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്ലാറ്റഫോമാണ് ക്രോസ്സോവർ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ കൊറോളയെ അടിസ്ഥാനമാക്കി ഒരുങ്ങിയ എസ്‌യുവിയാണ് കൊറോള ക്രോസ്.

ലോകത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള കാർ സെഗ്മെന്റ്റ് ആണ് ക്രോസ്സോവർ. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനാല്‍ മിക്ക കമ്പനികളും കൂടുതല്‍ ക്രോസ്സോവര്‍ സെഗ്മാന്റിലുള്ള കാറുകള്‍ നിരത്തില്‍ ഇറക്കുന്നുണ്ട്. 

ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന ടൊയോട്ട കൊറോള ക്രോസിന്  4,460 മില്ലീമീറ്റർ വലുപ്പവും 1,825 മില്ലീമീറ്റർ വീതിയുമുണ്ട്. 1.8 ലിറ്റർ 2ZR-FBE പെട്രോൾ എഞ്ചിന്‍, 1.8 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിന്‍ എന്നീ രണ്ട് വേരിയെന്റുകളില്‍ വാഹനം ലഭ്യമാകും.

ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സിഎച്ച്ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎസി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. മിഡ്-സൈസ് എസ്യുവി ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ഹോണ്ട എച്ച്ആര്‍വി, മസ്ത സിഎക്‌സ്0, ജീപ്പ് കോംപസ് എന്നീ വാഹനങ്ങളുമായായിരിക്കും മത്സരിക്കുക.

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത പേരാണ് 1966 ൽ ജപ്പാനിൽ അരങ്ങേറ്റം കുറിച്ച കൊറോള നെയിംപ്ലേറ്റ്. ഇതിനോടകം തന്നെ ആഗോളതലത്തിൽ കൊറോളയ്ക്ക് 48 ദശലക്ഷത്തിലധികം യൂണിറ്റ് വിൽപ്പന കൈവരിക്കാനും സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള 150 ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.

Contact the author

Auto Desk

Recent Posts

Web Desk 6 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 8 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More