രാജ്യത്ത് ഇതുവരെ എട്ടര ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; മരണസംഖ്യ 22,696

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 55,985 പേര്‍ക്കാണ്  പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്.  25,790 ആയിരുന്നു വെള്ളിയാഴ്ചത്തെ പ്രതിദിന നിരക്ക്. 

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലും ലോകത്താകെ തന്നെയും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. 

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 8,50,827 ലെത്തി. ഇതിനകം 5,36,314 പേര്‍ രോഗവിമുക്തരായി. 5,59,010 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.

മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകലിലുള്ള ബ്രസീലിനോട് കിടപിടി ക്കുകയാണ്. ശരാശരി 30,000 രോഗികളാണ് ബ്രസീലില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നത്. 

കഴിഞ്ഞ 42 മണിക്കൂറിനുള്ളില്‍ 1,073 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ നാലുദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിലയാണിത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 22,696 ആയി.

Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More