സ്വർണ കള്ളക്കടത്ത്: അന്വേഷണം നീങ്ങുന്നത് വൻ റാക്കറ്റിലേക്ക്

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ അന്വേഷണം നീളുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വർണക്കടത്ത് റാക്കറ്റിലേക്ക്. കള്ളക്കടത്ത് റാക്കറ്റുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടു കിടക്കുന്നവർ നിരവിധിയാണ്. മുൻപും സമാനമായ രീതിൽ വലിയ അളവിൽ കോൺസുലേറ്റ് വഴി സ്വർണം കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമാനം. അര ക്വിന്റലിന് കൂടുതൽ ഭാരമുള്ള നയതന്ത്ര ബാ​ഗുകൾ കസ്റ്റം​സ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഓരോ തവണയും വിവിധ സംഘങ്ങൾക്കായാണ് ഇവർ സ്വർണം എത്തിച്ചത്. സംസ്ഥാനത്തിനും അകത്തും പുറത്തുമുള്ള കള്ളക്കടത്ത് സംഘങ്ങൾക്ക് സ്വർണ കൈമാറിയിട്ടുണ്ട്. സ്വപ്നയും സരിത്തും ഇടനിലക്കാരായാണ് പ്രവർത്തിച്ചത്. സ്വപ്നയുടെ കോൺസുലേറ്റ് ബന്ധമാണ് ഇവർ ഇതിന് ഉപയോ​ഗിച്ചത്.

കമ്മീഷൻ വ്യവസ്ഥയിലാണ് ഇവർ സ്വർണ കടത്താൻ സഹായിച്ചത്. 25 ശതമാനമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. ഇടനില നിലനിൽക്കുന്ന എല്ലാവർക്കുമായി ഇത് ഇവർ വീതിച്ച് നൽകും. നയതന്ത്ര ബാ​ഗേജ് വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നിർദ്ദേശിക്കുന്നവർക്ക് സ്വർണം കൈമാറുക എന്നതാണ് സ്വപ്ന അടക്കമുള്ള ഇടനിലക്കാരുടെ ചുമതല. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ള കള്ളക്കടത്ത് സംഘങ്ങൾക്കെതിരെ അന്വേഷണം നീക്കാനാണ് കസ്റ്റംസും എൻഐഎ യും ലക്ഷ്യമിടുന്നത്. എയർ കസ്റ്റംസ് ഉദ്യോ​ഗസ്ഥരെ ഇടനിലക്കാരാക്കി മുൻപ് നടന്ന കള്ളക്കടത്തും കസ്റ്റംസ് അന്വേഷിക്കും. ഈ ഘട്ടങ്ങളിൽ എല്ലാം തന്നെ അന്വേഷണം ക്യരിയർമാരിൽ അവസാനിച്ചിരുന്നു. ഈ വസ്തുത കൂടി പരി​ഗണിച്ചാണ് എൻഐഎയുടെയും കസ്റ്റംസും അന്വേഷണം വിപുലമാക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 4 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More