കഫീൽ ഖാനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി

ഡോക്ടർ കഫീൽ ഖാനെതിരെ കേന്ദ്രസർക്കാർ ദേശസുരക്ഷാ നിയമം ചുമത്തി. കേന്ദ്രസർക്കാറിനെ വിമർശിച്ചതിന്‍റെ പേരിലാണ് കഫീലിനെതിരെ നിയമം ചുമത്തിയത്.  പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രസം​ഗിച്ചതിനെ തുടർന്ന് കഫീൽ ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ചെങ്കിലും കഫീൽ ഖാനെ വിട്ടയച്ചിരുന്നില്ല. ജാമ്യം ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് ഇപ്പോൾ ദേശസുരക്ഷാ നിയമം ചുമത്തിയത്. ഉത്തർപ്രദേശിലെ മഥുരാ ജയിലിലാണ് കഫീൽ ഖാൻ.

അലി​ഗഡ് മുസ്ലീം സർലകലാശാലയിൽ പൗരത്വ ബില്ലിനെ വിമർശിച്ചതിനാണ് പുതിയ കുറ്റം ചുമത്തിയത്.  ദേശസുരക്ഷാ നിയമം ചുമത്തിയ സാഹചര്യത്തിൽ കഫീൽ ഖാൻ മഥുര ജയിലിൽ തുടരേണ്ടിവരുമെന്ന് അലി​ഗഡ് പൊലീസ് അറിയിച്ചു. ജനുവരി 12-നാണ് കഫീൽ ഖാനെ മുംബൈയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഖൊരക്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ  പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഫീൽ ഖാനെതിരായ കേസ് റദ്ദാക്കി.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More