കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ ജില്ലയിൽ മരിച്ച ബാബു എന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 7 നാണ് ഇയാൾ മരിച്ചത്. മരണ ശേഷമാണ് ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചത്. ഇന്ന് വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. തൃശ്ശൂരിൽ മരിച്ച വത്സല എന്ന സ്ത്രീയുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 63 വയസ്സായിരുന്നു. ജൂലൈ അഞ്ചിനാണ് ഇവർ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 31 ആയി. ഇരുവരുടെയും പുനർ പരിശോധനഫലമാണ് പോസിറ്റീവ് ആയത്.
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.