കരിപ്പൂര്‍ : റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. സ്പൈസ് ജെറ്റ് ഫ്ലൈറ്റിലെത്തിയ നാല്‍വര്‍ സംഘത്തില്‍ നിന്നാണ് ഒരു 1.14 കോടി രൂപയുടെ സ്വര്‍ണ്ണം പിച്ചെടുത്തത്. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുല്‍ സത്താര്‍ മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് ഫൈസല്‍ തിരുവനന്തപുരം സ്വദേശിയായ സീന മോള് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ജീന്‍സിന്റെ വെയ്സ്റ്റ് ബാന്റിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
സീനമോളില് നിന്ന് 1.8 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. മറ്റു മൂന്നു പേരില്‍നിന്ന് യഥാക്രമം 388, 390, 389 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണര്‍ എന്‍.എസ്.രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണ വേട്ട നടത്തിയത്.