രാജസ്ഥാനില്‍ 109 എംഎല്‍എമാര്‍ ഗെഹ്‌ലോട്ടിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ്

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹത്തിനിടെ 109 എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള കത്തില്‍ ഒപ്പിട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. 

''മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരിനും, സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിനും പിന്തുണ അറിയിച്ച് 109 എംഎല്‍എമാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒപ്പുവെക്കാത്ത ചില എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു. അവരും കത്തില്‍ ഒപ്പുവെയ്ക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവിനാശ് പാണ്ഡെ വ്യക്തമാക്കി.

ഇന്ന് ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു. ''കാരണം ബോധിപ്പിക്കാതെ ഏതെങ്കിലും എംഎല്‍എമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നാല്‍ അവര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവിയും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് 30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. താന്‍ ബിജെപിയില്‍ ചേരില്ലെന്നും സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 1 day ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 2 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More