മാധ്യമങ്ങളുടേത് നുണകളെ സത്യമാക്കാനും വസ്തുതകളെ നുണകളാക്കാനുമുള്ള തന്ത്രം - കെ.ടി.കുഞ്ഞിക്കണ്ണന്‍

സ്വർണക്കടത്തു സംഭവത്തിന് പിറകിലെ വൻ സ്രാവുകളായ രാജ്യദ്രോഹ സാമ്പത്തിക ശക്തികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനോ അത്തരം അധോലോകശക്തികളെ സഹായിക്കുന്ന വർഗീയ വലതുപക്ഷ ശക്തികളെ തുറന്നു കാട്ടാനോ തയ്യാറാവാത്ത വല്ലാത്തൊരു തരം മാധ്യമ പ്രവർത്തനമാണ് ഏഷ്യാനെറ്റും മനോരമയും പോലുള്ള ചാനലുകൾ ഉത്സാഹപൂർവ്വം നടത്തികൊണ്ടിരിക്കുന്നതെന്ന് പറയേണ്ടി വരുന്നു. മാധ്യമധാർമ്മികത മറന്ന് വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ ദയനീയരായ പ്രചാരകരായി അവതാരക / അവതാരകന്മാർ അധഃപതിച്ചു പോകുന്നതാണ് അന്തി ചർച്ചകളിൽ കാണുന്നത്. ഇടതുപക്ഷ വിരുദ്ധവും സംഘപരിവാറിനും യു ഡി എഫിനും അനുകൂലമായൊരു അഭിപ്രായ രൂപികരണത്തിത്തിനുള്ള വെപ്രാളപ്പെടലായി പല അവതാരകരുടെയും ഇടപെടലുകൾ മാറിയിട്ടുണ്ട്. കേരളമത് കണ്ടു കൊണ്ടിരിക്കുകയാണല്ലോ. കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ള ഒരു നുണയൻ പ്രചാരകന്മാരായി കോർപ്പറേറ്റ് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ അധ:പതിച്ച് പോകുന്ന സാഹചര്യങ്ങളെ കുറിച്ച് ചോംസ്കി തൻ്റെ മാധ്യമ പഠനങ്ങളിൽ നിരീക്ഷിക്കുന്നുണ്ട്. 

കേരളത്തിലേക്കുള്ള സ്വർണക്കടത്തിൻ്റെ പ്രധാന ഗുണഭോക്തക്കളായ ഭീമാപട്ടർ തൊട്ടുള്ള ജ്വല്ലറി ഉടമകളെ കുറിച്ച് സമർത്ഥമായി മൗനം പാലിക്കുകയും ആ ദിശയിൽ ചർച്ചകൾ ഉയരുന്നതിനെ തടയുകയുമാണവർ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ രീതിയിൽ കഥകൾ മെനയുകയും പഴയ ഫോട്ടോകളും വീഡിയോകളും പ്ലേ ചെയ്തു പ്രേഷകരെ ഇക്കിളിപ്പെടുത്താനുള്ള അശ്ശീല ടെക്നിക്കുകൾ പയറ്റുകയും ചെയ്യുന്ന പല ചാനലുകളും സ്വർണക്കടത്തിൻ്റെ യഥാർത്ഥ പ്രതികളിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോകളും വീഡിയോകളും കാണിക്കാനേ തയ്യാറാവുന്നില്ല. കണ്ണിറുക്കി മാധ്യമധർമം പാലിക്കുകയാണവർ! ഇപ്പോൾ സോഷ്യൽ മീഡിയായിൽ യുഎഇ കോൺസുലേറ്റിൽ നടന്ന ഒരു പരിപാടിയിൽ ഭീമാജ്വല്ലറി ഉടമ ഡോ: ബി ഗോവിന്ദ് പങ്കെടുത്ത ഫോട്ടോ വൈറലാണ്. ഈ സ്വർണക്കടത്തു കേസ്സിൻ്റെ അണിയറകളിലേക്ക് വെളിച്ചം വീശുന്നതാണാ ഫോട്ടോ .മലബാറിലെ പ്രമുഖ ജ്വല്ലറികളെയും തീവ്രവാദിസംഘ ടനകളെയും സംബന്ധിച്ച് വാർത്തകൾ കൊടുക്കുന്നവർ എന്തുകൊണ്ടു ഭീമാജ്വല്ലറിയെ കുറിച്ച് സംശയത്തിൻ്റെ സൂചനകൾ നൽകാൻ തയ്യാറാകാത്തത്. അവരുടെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകളിൽ ഭീമയെ കുറിച്ചോ മധ്യ തിരുവിതാംകൂറിലെ സ്വർണ കുത്തക ബിസിനസ്സുകാരെ കുറിച്ചോ ഒരു സംശയവും സൂചനയും കടന്നു വരാത്തത് എന്തുകൊണ്ടാണ്. ഭീമാപട്ടരും ഗിരി പൈയുമെല്ലാം ആർ എസ് എസിൻ്റെ എക്കാലത്തെയും സഹായികളും അവരുടെ പരിപാടികളുടെ സ്പോൺസർമാരുമാണല്ലോ. രാജ്യരക്ഷക്കും സാമ്പത്തിക രക്ഷക്കും ഭീഷണിയാവുന്ന സ്വർണക്കള്ളക്കടത്തിനു ഉത്തരവാദികളായവരെ കണ്ടെത്തലല്ല ഈയൊരു സാഹചര്യത്തെ എങ്ങനെ ഇടതുപക്ഷത്തിനെതിരായി തിരിക്കാമെന്നാണ് കുത്തക മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നുണകളെ സത്യമാക്കാനും വസ്തുതകളെ വളച്ചൊടിച്ച് നുണകളാക്കാനുമുള്ള സത്യാനന്തരകാല വൈഭവമാണെന്ന് വന്നിരിക്കുന്നു മാധ്യമ പ്രവർത്തനം.  ഈ സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ  ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്.

ഇന്ത്യയിലേക്കും കേരളത്തിലേക്കും നടക്കുന്ന സ്വർണക്കള്ളകടത്തിൻ്റെ ഗുണഭോക്താക്കൾ ആരാണെന്നതിനെ കുറിച്ച് എന്തുകൊണ്ടാണവർ അജ്ഞത സൃഷ്ടിക്കാൻ നോക്കുന്നത്. രാജ്യത്തിൻ്റെ സമ്പദ്ഘടനയെ തകർക്കുന്ന ഇത്തരം ഭീമൻ ഇടപാടുകളെ കുറിച്ച് എന്തുകൊണ്ടാണവർ ചർച്ച ചെയ്തു കൂടായെന്ന് വാശി പിടിക്കുന്നത്. വർഗീയ തീവ്രവാദ വിധ്വംസക ഗ്രൂപ്പുകൾക്കുള്ള ധനസഹായത്തിൻ്റെ പ്രധാന വഴിയായി ലോകതലത്തിൽ തന്നെ സ്വർണ-മയക്കുമരുന്നു - ആയുധക്കള്ളക്കടത്തുകൾ ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ടെന്ന കാര്യമാണ് ചർച്ചയാവാതെ മറച്ചു പിടിക്കാൻ പലരും ബദ്ധപ്പെടുന്നത്. 

സാമ്രാജ്യത്വ മൂലധന കേന്ദ്രങ്ങളും അധോലോക സാമ്പത്തിക ശക്തികളും ചേർന്ന ഡ്രഗ്ട്രാഫിക്കിംഗും ഗോൾഡ് ട്രാഫിക്കിംഗുമെല്ലാം ചർച്ചയാവാതെ പോകുകയാണെന്ന്  അമേരിക്കൻ സമൂഹത്തിലെ കറുപ്പ് സ്വാധീനത്തെയും അതിൽ സിഐഎയുടെ പങ്കിനെയും സംബന്ധിച്ച പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ആയുധ, സ്വർണ്ണ, മയക്കുമരുന്നുകള്ളക്കടത്തും അതുമായി ഉന്നത രാഷ്ട്രീയ നേതാക്കൾക്കൾ പുലർത്തുന്ന ബന്ധവും എത്രയോ തവണ പുറത്തുവന്നിട്ടുള്ളതാണ്. കറാച്ചിയും ദുബായിയും കേന്ദ്രമായി അധോലോക സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദാവൂദ് ഇബ്രാഹിമുമായിബി ജെ പി ശിവസേനാ നേതാക്കൾക്കുള്ള ബന്ധം ഈ സമീപകാലാത്തുപോലും വിവാദപരമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

രാജ്യം വിവാദപരമായി ചർച്ച ചെയ്ത കോഴിക്കോട് ഐസ്ക്രിം കേസു തൊട്ടു മഹാരാഷ്ട്രയിലെ ജൽഗോവെ പെൺവാണിഭം വരെ വൻതോതിലുള്ള കള്ളക്കടത്ത് അധോലോക പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളായിരുന്നു. മാധ്യമങ്ങളും ഭരണാധികാരികളും പൈങ്കിളി വൽകരണത്തിലൂടെ ആ കേസ്സുകളിലെ രാജ്യദ്രോഹ അധോലോക ബന്ധങ്ങൾ പുറത്തു വരാതെ നോക്കുകയായിരുന്നു. മുംബൈ സ്ഫോടന പരമ്പരകളിലെ പ്രതികളെ തെരയുന്നതിനിടയിലാണല്ലോ ജൽഗാവോ പെൺവാണിഭം തന്നെ പുറത്ത് വന്നത്. കോഴിക്കോട് എയർപോർട്ട് കേന്ദ്രമായി നടന്നുകൊണ്ടിരുന്ന സ്വർണക്കടത്തിൻ്റെ ഉപശാലകളിലാണല്ലോ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥർക്ക് പങ്കുള്ള ഐസ്ക്രീംകേസ് ഉണ്ടായത്. ആഗോളവൽക്കരണ നയങ്ങളുടെ സൗകര്യങ്ങളും സൗജന്യങ്ങളും പറ്റിയാണ് കള്ളക്കടത്ത് സംഘങ്ങളും അധോലോക സാമ്പത്തിക ശക്തികളും ഭീഷണമായ രീതിയിൽ ശക്തിപ്പെട്ടത്. കോൺഗ്രസ്സുകാരും ബി ജെ പിയും തുടരുന്ന നയങ്ങളുടെയും അവരുടെ ഭരണപരിരക്ഷയില്ലാണിത്തരം മാഫിയാ സംഘങ്ങൾ രാഷ്ട്ര ശരീരത്തിലെ അർബുദ കോശങ്ങളായി വളർന്നത്.

കേരളത്തിലേക്ക് ഒഴുകുന്ന സ്വർണത്തിൻ്റെ ഗുണഭോക്താക്കൾ ആരാണെന്നത് തന്നെയാണ് പ്രധാനം. അതാണ് ചർച്ചയാ വേണ്ടത്. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങൾമുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിൻ്റെ നിഴലിൽ നിർത്താനും സി പി ഐ എം നെ ആക്ഷേപിക്കാനും യഥാർത്ഥ കുറ്റവാളികൾക്കെതിരായി ചർച്ചകൾ നാക്കാതിരിക്കാനുമുള്ള ബന്ധപ്പാടിലാണ്. കുറ്റവാളികളെ സഹായിക്കുന്ന ബി ജെ പി, യു ഡി എഫ് അജണ്ടയാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി വ്യാജവാർത്തകളും റിപ്പോർട്ടുകളും വരെയവർ ചമയ്ക്കുന്നു. ബി ജെ പി ക്കാരനായ സന്ദീപ് നായരെ സി പി ഐ എം പ്രവർത്തകനാക്കാൻ നോക്കുന്നു. ഏഷ്യാനെറ്റിൻ്റെയും മനോരമയുടെയും ഇത്തരം തറവേലകൾ പഴയതുപോലെയൊന്നും ഫലിക്കില്ലെന്നത് വേറെ കാര്യം. നുണവാർത്തകളും വ്യാജ റിപ്പോർട്ടുകളും അപ്പോ തന്നെ സോഷ്യൽ മീഡിയ പൊളിച്ചു കൊടുക്കുന്നുണ്ടല്ലോ. കസ്റ്റംസുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഹരിരാജ് എന്ന സംഘി നേതാവിനെ വെറുമൊരു ട്രേഡു യൂണിയൻ നേതാവാക്കി അവതരിപ്പിക്കുന്നു.   ബൂർഷാ വലതുപക്ഷരാഷ്ട്രീയത്തിനാവശ്യമായ  രീതിയിൽ പ്രവർത്തിക്കുമ്പോഴും ആപേക്ഷികമായ സ്വതന്ത്രതയും നിഷ്പക്ഷതയും  കോർപ്പറേറ്റു മാധ്യമങ്ങൾ പുലർത്തുമെന്നു പോലും കരുതുന്നതിൽ അർത്ഥമില്ലെന്നാണ് മനസിലാക്കേണ്ടത്. 

Contact the author

Web Desk

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More