വെസ്റ്റ് ബംഗാൾ ബി ജെ പി MLA ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെ റായ്ഗഞ്ചിലെ വീടിനടുത്തുള്ള ചായക്കടക്ക് മുൻപിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്നും സി ബി ഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
"പുലർച്ചെ ഒരു മണിയോടെ വന്ന ഫോൺ കോളിനെത്തുടർന്നാണ് അദ്ദേഹം പുറത്തേക്ക് പോയത്. പിന്നെ തിരിച്ചുവന്നില്ല. രാവിലെ പ്രദേശവാസികൾ സമീപത്തുള്ള ചായക്കടക്ക് മുന്പില് കണ്ടെത്തുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കിടന്നിരുന്നത്." കുടുംബാംഗങ്ങള്‍ പറഞ്ഞു.
വടക്ക് ദിനാജ്പൂരിലെ ഹെംത്താബാദ് എം എൽ എ ആയിരുന്നു റോയ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി റായ്ഗഞ്ച് ആശുപത്രിയിലേക്ക് അയച്ചു.