വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 465 പേരാണ് മരണപ്പെട്ടത്. കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക. ഇതുവരെ അമേരിക്കയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,38,247 ആയി.
24 മണിക്കൂറിനുള്ളില്‍ 65,488 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,79,483 ആയി. ഇതില്‍ 15,49,469 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,445 ആയി. 4,28,303 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,639 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,81, 366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,096 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 33,6,037 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 77,198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,321 പേര് മരണപ്പെട്ടു. ഫ്ലോറിഡ 4,277 മസ്സാച്ചുസെറ്റ്സ് 8,330 ലൂസിയാന -3,428, ഇല്ലിനോയിസ് -7,394, ജോര്‍ജ്ജിയ -3,026 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,438 പേരാണ് മരണപ്പെട്ടത്.