സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരൂർ പുറത്തൂർ അബ്ദുൾ ഖാദറാണ് മരിച്ചത്. 69 വയസ്സായിരുന്നു. ബം​ഗളൂരുവിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു ഇയാൾ. വീട്ടിൽ കുഴഞ്ഞു വീണാണ് ഇയാൾ മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണ സ്ഥിരീകരിച്ചിരുന്നു. ഇയാൽക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരണ ശേഷമാണ് കൊവിഡ് പരിശോധന നടത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കബറടക്കും. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത്  കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 34 ആയി.

ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ച ചുനക്കര സ്വദേശി നസീറിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ചിരുന്നു. ജൂലൈ ആദ്യം സൗദിയിൽ നിന്നാണ് ഇയാൾ നാട്ടിലെത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസിറിന് ചികിത്സ തേടിയിരുന്നു. കൂടുതൽ ചികിത്സക്കായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയത്. ഞായറാഴ്ച പുലർച്ചയാണ് നസീർ മരിച്ചത്. മരണത്തിന് ശേഷം ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്. ഇയാളെ ചികിത്സിച്ച ഡോക്ടർമാരോടും ആരോ​ഗ്യ പ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ വീട് നിൽക്കുന്ന ചുനക്കര പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു. 



Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More