എറണാകുളത്ത് സമ്പർക്ക വ്യാപനം രൂക്ഷം; 9 കണ്ടെയ്ന്മെന്റ് സോണുകൾ കൂടി

കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് 9 പുതിയ കണ്ടെയ്ന്മെന്റ് സോണുകൾ. ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 70 പേരിൽ 59 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. . ചെല്ലാനം ആലുവ കീഴ്മാട് എന്നിവടങ്ങളിലാണ് സമ്പർക്ക വ്യാപന ഭീഷണി നിലനിൽക്കുന്നത്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചത്. ചെല്ലാനത്തെ 3 വാർഡുകളിൽ നടത്തിയ ആന്റീജൻ പരിശോധനയിൽ 25 പേർക്ക് പൊസിറ്റീവായി. ഉടൻ തന്നെ ഫലം ലഭിക്കുന്ന ആൻരിജൻ പരിശോധന ഈ പ്രദേശത്ത് തുടരും. പരിശോധനയിൽ പൊസിറ്റീവ് ആകുന്നവരെ ഉടൻ തന്നെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റും. അതേസയം എറണാകുളം മാർക്കറ്റിൽ നിന്നുള്ള സമ്പർക്ക വ്യാപന തോത് കുറഞ്ഞിട്ടുണ്ട്.

ആലുവയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആന്റിജൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 82 പേരിൽ പരിശോധ നടത്തി. ഇവരിൽ 25 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചതിന് കല്യാണത്തിൽ പങ്കെടുത്തവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ 20 പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More