വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തല്‍; ട്രംപ് ഭരണകൂടം പദ്ധതി ഉപേക്ഷിച്ചു

കൊവിഡ് 19 വ്യാപനം മൂലം കോഴ്സുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് നീങ്ങിയതോടെ വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള പദ്ധതി ട്രംപ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. നയ പ്രഖ്യാപനം കഴിഞ്ഞ്  ഒരാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനത്തില്‍ ഭരണകൂടം മാറ്റം വരുത്തുന്നത്.

തീരുമാനത്തെതുടര്‍ന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എംഐടി) ഹാര്‍വാര്‍ഡ് സര്‍വകലാശാലയും സര്‍ക്കാരിനെതിരായി ഹര്‍ജി കൊടുത്തു. എന്നാല്‍ കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് മസാച്യുസെറ്റ്‌സിലെ ജില്ലാ ജഡ്ജി ആലിസണ്‍ ബറോസ് പറഞ്ഞു.

ഓരോ വര്‍ഷവും നിരവധി വിദേശ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി യുഎസിലേക്ക് പോകുന്നത് ഇത് ഇവിടുത്തെ സര്‍വ്വകലാശാലകളുടെ പ്രധാന വരുമാന സ്രോതസ്സാണ്. വൈറസ് പടരുന്നതിനെത്തുടര്‍ന്നുളള ആശങ്കകള്‍ കാരണം, പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങുമ്പോള്‍ കോഴ്സ് നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുമെന്ന് ഹാര്‍വാര്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വെര്‍ച്വല്‍ ട്യൂഷന്‍ സൗകര്യവും എംഐടി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More