വാഗണ്‍ ആര്‍, ബലേനോ എന്നീ കാറുകള്‍ തിരിച്ചു വിളിക്കുന്നു

വാഗണ്‍ ആര്‍ 1.0, ബലേനോ എന്നീ കാറുകളെ  മാരുതി സുസുക്കി തിരിച്ചു വിളിക്കുന്നു. വാഗണ്‍ ആര്‍1.0 അരീന ഡീലര്‍ഷിപ്പുകളിലൂടെയും, ബലേനോ  പ്രീമിയം നെക്‌സ  ഷോറും  വഴിയും റീട്ടെയില്‍ ചെയ്യ്ത കാറുകളായിരുന്നു.

2018 നവംബര്‍ 15 മുതല്‍ 2019 ഒക്ടോബര്‍ 15 വരെ നിര്‍മ്മിച്ച വാഗണ്‍ആറിന്റെ 56,663 യൂണിറ്റുകളും 2019 ജനുവരി 8 മുതല്‍ 2019 നവംബര്‍ 4 നും ഇടയില്‍ നിര്‍മ്മിച്ച ബലേനോയുടെ 78,222 യൂണിറ്റുകള്‍ ഉള്‍പ്പെടെ 134,885 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. രണ്ട് മോഡലുകളിലും ഇന്ധന പമ്പില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതിനാലാണ് മാരുതി സുസുക്കിയുടെ തീരുമാനം. 

കേടുവന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും അതിനായി  ഉപയോക്താക്കളില്‍ നിന്നും യാതൊരു തുകയും ഈടാക്കില്ലെന്നും മാരുതി സുസുക്കി ഉറപ്പു നല്‍കി. തിരിച്ചു വിളിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ മാരുതി സുസുക്കി അംഗീകൃത ഡീലര്‍മാരുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More