സച്ചിൻ ഔട്ടായിട്ടില്ലെന്ന് കോൺ​ഗ്രസ്

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ തിരികെ കോൺ​ഗ്രസിൽ എത്തിക്കാൻ ഹൈക്കമാന്റ് ശ്രമം. സച്ചിനുമായി സമവായത്തിനുള്ള ശ്രമം തുടരാൻ ഹൈക്കമാന്റ് നേതാക്കൾക്ക് നിർദ്ദേശം നൽകി. കെസി വേണു ​ഗോപാൽ, രൺദീപ് സിം​ഗ് സുർജെവാല, അവിനാശ് പാണ്ഡെ തുടങ്ങിയ നേതാക്കൾ ജയ്പൂരിൽ തുടരുകയാണ്. അജയ് മാക്കനോടും സംസ്ഥാനത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് സച്ചിൻ മാധ്യമങ്ങൾക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സച്ചിനെ കൂടുതൽ പിണക്കേണ്ടന്ന നിലപാടിലാണ് ഹൈക്കമാന്റ്. കോൺ​ഗ്രസ് പാരമ്പര്യമുള്ള വ്യക്തിയെ ബിജെപി പാളയത്തിലെത്തുന്നത് ദീർഘകാരത്തേക്ക് ദോഷം ചെയ്യുമെന്നാണ് ഹൈക്കമാന്റ് കരുതുന്നത്. അതേസമയം സച്ചിനോട് മൃദുസമീപനം വേണ്ടന്ന നിലപടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ട്. സർക്കാറിനുള്ള ഭീഷണി മറികടക്കാനാകുമെന്നും സച്ചിനെ തിരികെ എത്തിക്കരുതെന്നുമാണ് ​ഗെഹ്ലോട്ട് പറയുന്നത്. സച്ചിൻ പൈലറ്റ് സമവായത്തിന് തയ്യാറാണെങ്കിൽ തിരികെ എത്തിക്കണമെന്ന് രാഹുൽ ​ഗാന്ധിയുൾപ്പെടെയുള്ളവർ ​ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ നിർദ്ദേശ പ്രകാരം അഹമ്മദ് പട്ടേൽ സച്ചിനുമായി രണ്ടു തവണ സംസാരിച്ചു. തന്റെ പരാതി കേൾക്കാൻ കോൺ​ഗ്രസ് തയ്യാറാകുന്നില്ലെന്നാണ് സച്ചിന്റെ പരാതി. ​ഗെഹ്ലോട്ട് തന്നെ അപമാനിച്ചുവന്നും സച്ചിന് പരാതിയുണ്ട്. അതേ സമയം ​അനുനയത്തിനായി ശ്രമിക്കുന്ന നേതാക്കളോട് കോൺ​ഗ്രസിലേക്ക് മടങ്ങാൻ ഉപാധികളൊന്നും സച്ചിൻ മുന്നോട്ട് വെച്ചിട്ടില്ല.  സച്ചിനും വിമത എംഎൽഎമാരും ഹരിയാനയിൽ തുടരുകയാണ്. അതേ സമയം സച്ചിന്റെ നിലപാടിനെ സംശയത്തോടെയാണ് ​ഗെഹ്ലോട്ട് ക്യാമ്പ് കാണുന്നത്. അയോ​ഗ്യനാക്കാക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് സച്ചിൻ കോൺ​ഗ്രസ് കാരനാണെന്ന് ഇപ്പോഴും പറയുന്നതെന്നാണ് ഇവരുടെ വാദം. അവസരം കിട്ടിയാൽ ബിജെപിയുമായി ചേർന്ന് ​ഗെഹ്ലോട്ട് സർക്കാറിനെ മറിച്ചിടാൻ സച്ചിൻ ശ്രമിക്കുമെന്നാണ് ഇവർ പറയുന്നത്.

സച്ചിനെ രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി ഡൽഹിയിൽ പാർട്ടി ചുമതലകളിൽ കൊണ്ടുവരാനാണ് ഹൈക്കമാന്റിന്റെ ശ്രമം. വേണമെങ്കിൽ രാജ്യസഭാ സീറ്റും നൽകാമെന്ന് കോൺ​ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. അതോടൊപ്പം സച്ചിന് താത്പര്യമുള്ള ഒരാൾക്ക് മന്ത്രിസഭയിൽ നിർണായകമായ വകുപ്പ് നൽകാമെന്നും വാ​ഗ്ദാനം നൽകും  ഈ നീക്കത്തോട് ​ഗെഹ്ലോട്ടിന് എതിർപ്പില്ല. എന്നാൽ ഈ നിർദ്ദേശങ്ങളോട് സച്ചിൻ പ്രതികരിച്ചിട്ടില്ല.

സർക്കാറിനെ നിലനിർത്താനുള്ള ശ്രമം കോൺ​ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ചെറിയ പാർട്ടികളെ കൂടെ നിർത്താനും, അസംതൃപ്തരായ ബിജെപിഎംഎൽ എമാരുമായി ചർച്ച നടത്താനും കോൺ​ഗ്രസ് സമാന്തരമായി ശ്രമിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 11 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 13 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More