കുട്ടികളുടെ സ്വകാര്യതയ്ക്ക് പോലും പുല്ലുവില; ടിക് ടോക്കിന് പിഴ ചുമത്തി ദക്ഷിണ കൊറിയ

കുട്ടികളുടെ  സ്വകാര്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ചൈനീസ് അപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ പിഴ ചുമത്തി ദക്ഷിണ കൊറിയ. കൊറിയന്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (കെസിസി) 186 മില്യണ്‍ പൗണ്ടാണ് കമ്പനിയ്ക്ക് പിഴയായി ചുമത്തിയത്. നിയമപരമായി രക്ഷാകര്‍ത്താക്കളുടെ സമ്മതമില്ലാതെ 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ടിക് ടോക്ക് ശേഖരിച്ചതായി രാജ്യത്തെ സമൂഹ മാധ്യമ നിരീക്ഷണ കേന്ദ്രമായ കെസിസി പറഞ്ഞു.

ടിക് ടോക്കിന്റെ വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 3% ആണ് പിഴയായി ഈടക്കിയിരിക്കുന്നത് . കഴിഞ്ഞ വര്‍ഷം ആരംഭിച്ച അന്വേഷണത്തില്‍, പ്രാദേശിക സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ച് ആറുമാസത്തിനിടയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട 6,000 ത്തിലധികം രേഖകള്‍ ടിക് ടോക്ക് ശേഖരിച്ചതായി റെഗുലേറ്റര്‍ കണ്ടെത്തി. വ്യക്തിഗത വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക്  കൈമാറിയതായി ഉപയോക്താക്കളെ അറിയിക്കുന്നതിലും ചൈനീസ് കമ്പനി പരാജയപ്പെട്ടുവെന്ന്  നിരീക്ഷണ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു

എന്നാല്‍ നിയമപരമായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ വലിയ പ്രതിബന്ധതയുണ്ടെന്ന് ടിക് ടോക്ക് അറിയിച്ചു.  സ്വകാര്യതയെക്കുറിച്ചുള്ള കാര്യങ്ങളില്‍  സ്വീകരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു, ഇത് മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടിക്ക് ടോക്ക് വക്താവ് പറഞ്ഞു.

ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി  അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ കഴിഞ്ഞ മാസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍  നിരോധിച്ചത്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More