രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 35,468 പേര്‍ക്ക് കൊവിഡ്‌; 688 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,468 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്. 32,682,- 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാലുദിവസങ്ങളിലെ നിരക്ക്.  ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 10,05,637ലെത്തി. ഇതിനകം

6,36,660 പേര്‍ രോഗവിമുക്തരായി. 6,662,279 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. 

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്. ശരാശരി 30,000 രോഗികളാണ് ബ്രസീലില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രതിദിന രോഗിവര്‍ദ്ധന ബ്രസീലിന്റെ മുകളിലാണ്.

മരണം 688

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 25,619 ആയി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More