രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ബിഹാറും

3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ബിഹാറും. 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 

3.3 ലക്ഷം സാമ്പിളുകളുടെ പരീക്ഷണം പൂർത്തിയാകുമ്പോൾ, ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ മാത്രമാണ് ബീഹാറിനേക്കാൾ ഉയർന്ന പോസിറ്റീവ് നിരക്ക് ഉള്ളതെന്ന് സംസ്ഥാന സർക്കാർ ബുള്ളറ്റിനുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു.ജൂലൈ 31 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ.

3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും  പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു."പട്നയ്ക്ക് ചുറ്റുമുള്ള 14 ജില്ലകളിലെ പോസിറ്റീവ് നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു. അത് ആശങ്കാജനകമാണ്" ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കോവിഡ് -19 പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡോ. എസ്.കെ.ഷാഹി പറഞ്ഞു.

രാജ്യത്തെ ഏറ്റവും കുറഞ്ഞ പരീക്ഷണ നിരക്ക് ബീഹാറിലാണ്. ഒരു ലക്ഷം ജനസംഖ്യയിൽ വെറും 316. മറ്റെല്ലാ സംസ്ഥാനങ്ങളിലും ലക്ഷത്തിൽ 550 ടെസ്റ്റുകളാണ് നടക്കുന്നത്, രാജ്യത്ത്  ലക്ഷത്തിൽ 979 സാമ്പിളുകളാണ് ടെസ്റ്റ്‌ ചെയ്യപ്പെടുന്നത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More