ദില്ലിയില്‍ കൊവിഡ് ബാധിച്ച കുട്ടികളില്‍ കവാസാക്കി രോഗ ലക്ഷണങ്ങളും

ദില്ലിയിലെ ആശുപത്രികളില്‍ കൊവിഡ് -19 റിപ്പോര്‍ട്ടുചെയ്യുന്ന കുട്ടികളില്‍ കവാസാക്കി എന്ന അപൂര്‍വ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന ലക്ഷണം. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും  ഈ രോഗം കാരണമാകും. 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. 

രാജ്യത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിലൊന്നായ ദില്ലിയിലെ കലാവതി സരണില്‍,  പനി, തിണര്‍പ്പ്, ശ്വസന, ദഹന നാളത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി കവാസാക്കി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടിയ അഞ്ച്-ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എല്ലാവരും കോവിഡ് -19 ന് പോസിറ്റീവ് ആണ്. 

''കവാസാക്കി രോഗത്തിന്റെതായി ലോകമെമ്പാടും വിവരിച്ച ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണിവ. മറ്റ് വൈറസുകളും ഈ സിന്‍ഡ്രോമിലേക്ക് നയിച്ചേക്കാം, പക്ഷേ നമ്മള്‍ ഒരു പകര്‍ച്ചവ്യാധിയുടെ  മധ്യത്തിലായതിനാല്‍, ഈ രോഗം കൊവിഡ് -19 മായി ബന്ധപ്പെട്ടിരിക്കാം. കുട്ടികള്‍ക്ക് കവാസാക്കിയാണ് ബാധിച്ചതെന്ന് ഞങ്ങള്‍ കൃത്യമായി പറയുന്നില്ല, പക്ഷേ അവര്‍ക്ക് കവാസാക്കിയുടെ ലക്ഷണങ്ങളുണ്ട്.ഇവര്‍ക്ക് വേഗത്തിലുളള നെഞ്ചിടിപ്പ് ഉണ്ടായിരുന്നു, അവരില്‍ ചിലര്‍ ഞെട്ടിയ അവസ്ഥയിലായിരുന്നു. ഈ പോസിറ്റീവ് കേസുകളെല്ലാം കൊവിഡ് കെയര്‍ ഏരിയയില്‍ നിന്നുമാണ്.'' കലാവതി സരണ്‍ ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. വീരേന്ദ്ര കുമാര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More