സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. രോഗിക്ക് രക്തസമ്മർദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.
ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
അതേസമയം, ഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 144 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 11,596 ആയി. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.