രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജക്കുള്ള തിയതി കുറിച്ചു, പ്രധാനമന്ത്രി പങ്കെടുത്തേക്കും

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് റാം ജന്മഭൂമി തീർത്ഥ്‌ ക്ഷേത്ര ട്രസ്റ്റ്‌ തിയതി കുറിച്ചു. ഓഗസ്റ്റ് 3- ഓഗസ്റ്റ് 5 എന്നിങ്ങനെ രണ്ട് തീയതികൾ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും ഇതിൽ ഭൂമി പൂജക്ക്‌ ഏത് ദിവസം വേണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും ട്രസ്റ്റ്‌ വ്യക്തമാക്കി. 

അയോധ്യയിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് ട്രസ്റ്റ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അതിർത്തി പ്രശ്നങ്ങളും കൊവിഡ്-19-ഉം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ എന്താണെന്നു നോക്കി നിർമാണപ്രവർത്തനങ്ങൾ എന്ന് ആരംഭിക്കണമെന്നതും പ്രധാനമന്ത്രിയുടെ തീരുമാനമാണെന്ന്, 15 അംഗ ട്രസ്റ്റിലൊരാളായ കാമേശ്വർ ചൗപൽ പറഞ്ഞു. 

2019 നവംബറിലാണ്‌ അയോദ്ധ്യ ഭൂമി തർക്കത്തിൽ കോടതി വിധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് ഭൂമി പൂജക്കുള്ള തിയതി എല്ലാവരെയും അറിയിക്കുമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്ര നിർമാണത്തിനായുള്ള കൊത്തുപണികൾ ആര് ചെയ്യണമെന്നും ചർച്ചയിൽ തീരുമാനമായതായി അദ്ദേഹം അറിയിച്ചു.

ആകസ്മികമായി,  വളരെയധികം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി തിരിച്ചിട്ട്  ഓഗസ്റ്റ് 5-ന് ഒരു വർഷം തികയും.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More