കൊവിഡ്-19: ലോകത്ത് പ്രതിദിന രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ഡബ്ല്യുഎച്ച്ഒ

ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിൽ 24 മണിക്കൂറിനുള്ളിൽ ഏകദേശം 260,000 കേസുകളുടെ വർദ്ധനവ്. രോഗവ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വർദ്ധനവാണിതെന്ന്  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശനിയാഴ്ച അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ  ദിവസത്തിൽ  അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത് .യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്. ആഗോള മരണസംഖ്യയും 7,360 ആയി ഉയർന്നു. മെയ് 10 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. 

യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്,  കൊറോണ വൈറസ് ബാധിതരുടെ എണ്ണം ശനിയാഴ്ച 14 ദശലക്ഷം കടന്നു. ആറ് ലക്ഷത്തോളം മരണങ്ങളാണ് ഇതുവരെ  രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. വലിയ രീതിയിലുള്ള രോഗവ്യാപനത്തിൽനിന്ന് ഇന്ത്യ  മാസങ്ങൾ  മാത്രം ദൂരെയാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,884 കേസുകളും 671 മരണങ്ങളും  രേഖപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More