തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 17 ആരോ​ഗ്യ പ്രവർത്തകർക്ക് കൊവിഡ്

കൊവിഡ് രോ​ഗവ്യാപനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി​ഗതികൾ​ ​ഗുരതരമാകുന്നു. അഞ്ച് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ 17 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. രോ​ഗം ബാധിച്ചവരിൽ 7 പേർ ഡോക്ടർമാരാണ്. ഇവരുമായി സമ്പർക്കത്തിലുള്ള 150 ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോൺ കൊവിഡ് ഏരിയയിൽ ജോലി ചെയ്തവർക്കാണ് രോ​ഗം. മെഡിക്കൽ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണുള്ളതാണെന്നാണ് വിലയിരുത്തൽ. ജനറൽ ഡ്യൂട്ടി എടുത്തവർക്ക് കൊവിഡ് ബാധിച്ചത് ജീവനക്കാരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി ഇതര അസുഖമുള്ളവരെ പ്രവരേശിപ്പിക്കരുതെന്ന് ആരോ​ഗ്യ പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ജില്ലയിൽ രോ​ഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. ന​ഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള ​റോഡ് ​ഗതാ​ഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ ന​ഗരത്തിലേക്കോ ന​ഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സു​ഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോ​ഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം ന​ഗരത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. രോ​ഗ വ്യാപനം കൂടുതലുളള ന​ഗരത്തിലെ ചില പ്രദേശങ്ങളിൽ അടച്ചിൽ തുടരും. രോ​ഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താനാണ് ആരോ​ഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ശ്രമിക്കുന്നത്. രോ​ഗ വ്യാപനം കണ്ടെത്താനായി പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.





Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More