പൌരത്വം: തടങ്കലിലേക്ക് ആദ്യം ഞാന്‍ പോകും - അശോക്‌ ഗഹലോട്ട്

ജയ്പൂര്‍: പൌരത്വ നിയമ ഭേദഗതി പ്രകാരം ആദ്യം തടങ്കലിലേക്ക് പോകേണ്ടി വരിക താനായിരിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗഹലോട്ട് ജയ്പൂരില്‍ പറഞ്ഞു. ''എന്‍റെ  മാതാപിതാക്കള്‍ എവിടുന്നു വന്നവരാണ് എന്ന് എനിക്കറിയില്ല; അവരുടെ ജന്മസ്ഥലം എതെന്നും  അറിയില്ല'' അശോക്‌ ഗഹലോട്ട് പറഞ്ഞു. പൌരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി.

പൌരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവിനു വിരുദ്ധമാണ്. ഷാഹിന്‍ ബാഗ് ഒരു ഒറ്റപ്പെട്ട പ്രതിഷേധമല്ല, രാജസ്ഥാനിലെ തെരുവുകളില്‍ പ്രതിഷേധം നടക്കുകയാണ്.ഇന്ത്യയിലാകെ  പ്രതിഷേധം വ്യാപിക്കുകയാണ്. ജനങ്ങളുടെ  ഈ വികാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും അശോക്‌ ഗഹലോട്ട് പറഞ്ഞു.   

രാജ്യത്ത് ശാന്തിയും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നത് തന്നെയാണ് പ്രധാനം. ഇതിനായി നിയമ ഭേദഗതി പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. നിയമങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്‌.എന്നാല്‍ ജനഹിതം അതിന്  അനുകൂലമല്ലെങ്കില്‍  പിന്‍വലിക്കാനും തയാറാകണമെന്ന് അശോക്‌  ഗഹലോട്ട് ഓര്‍മിപ്പിച്ചു. 

Contact the author

News Desk

Recent Posts

Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More