കോഴിക്കോട് കൊവിഡ് രോ​ഗവ്യാപനം രൂക്ഷം; ഞായറാഴ്ച ലോക്ഡൗൺ പൂർണം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഇന്ന് മുതലുള്ള ‍ഞായറാഴ്ചകളിലാണ് ജില്ലാ ഭരണകൂടം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. സൂപ്പർമാർക്കറ്റുകൾക്ക് തുറക്കാൻ  അനുവദിക്കില്ല. ജനങ്ങൾ വീട്ടിൽ കഴിയണമെന്നാണ് നിർദ്ദേശം. ജില്ലക്ക് പുറത്തേക്ക് പോകാൻ ആരേയും അനുവദിക്കില്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാൻ അനുമതിയുള്ളു.

കൊവിഡ് രോ​ഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്. സമ്പർക്കത്തിലൂടെ രോ​ഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാദാപുരം തൂണേരി വടകര തിരുവണ്ണൂർ വില്യാപ്പള്ളി തുടങ്ങിയ മേഖലകളിലാണ് സ്ഥിതി​ഗതികൾ ഏറെ രൂക്ഷമായി തുടരുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 26 ഓളം ഡിവിഷനുകൾ റെഡ് സോണുകളാണ്.  കൊവിഡ് സ്ഥിരീകരിച്ച രോ​ഗികളിൽ 10 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയിൽ 50 കണ്ടെയിൻമെന്റ് സോണുകളാണ് ഉള്ളത്.

സ്ഥിതി​ഗതികൾ വിലയിരുത്താൻ മന്ത്രി ടിപി രാമകൃഷ്ണൻ നേതൃത്വത്തിൽ അവലോകന യോ​ഗം നടത്തി. വീഡിയോ കോൺഫ്രൻസിലൂടെയായിരുന്ന യോ​ഗം.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More