കൊവിഡ്: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ 6 പേർ നിരീക്ഷണത്തിൽ പോയി. ജീവനക്കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ് ഇവർ. ഇന്ന് രാവിലെയാണ് ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെതുടർന്ന് ഓഫീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഓഫീസിൽ വരുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സമ്പർക്കപ്പട്ടിക സങ്കീർണമാകില്ലെന്നാണ് കരുതുന്നത്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ കൊവിഡ് പരിശോധന ഉടൻ നടത്തും.

അതേ സമയം കൊവിഡ് രോ​ഗവ്യാപനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി​ഗതികൾ​ ​ഗുരതരമാവുകയാണ്. അഞ്ച് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ 17 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. രോ​ഗം ബാധിച്ചവരിൽ 7 പേർ ഡോക്ടർമാരാണ്. ഇവരുമായി സമ്പർക്കത്തിലുള്ള 150 ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോൺ കൊവിഡ് ഏരിയയിൽ ജോലി ചെയ്തവർക്കാണ് രോ​ഗം. മെഡിക്കൽ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കുന്ന 

​ഗുരുതരമായ സാഹചര്യമാണുള്ളതാണെന്നാണ് വിലയിരുത്തൽ. ജനറൽ ഡ്യൂട്ടി എടുത്തവർക്ക് കൊവിഡ് ബാധിച്ചത് ജീവനക്കാരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി ഇതര അസുഖമുള്ളവരെ പ്രവരേശിപ്പിക്കരുതെന്ന് ആരോ​ഗ്യ പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


ജില്ലയിൽ രോ​ഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. ന​ഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള ​റോഡ് ​ഗതാ​ഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ ന​ഗരത്തിലേക്കോ ന​ഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സു​ഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോ​ഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം ന​ഗരത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. രോ​ഗ വ്യാപനം കൂടുതലുളള ന​ഗരത്തിലെ ചില പ്രദേശങ്ങളിൽ അടച്ചിൽ തുടരും. രോ​ഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താനാണ് ആരോ​ഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ശ്രമിക്കുന്നത്. രോ​ഗ വ്യാപനം കണ്ടെത്താനായി പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More