സ്കൂളുകള്‍ എപ്പോള്‍ തുറക്കും?; രക്ഷിതാക്കളോട് ചോദിച്ച ശേഷം തീരുമാനമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

ഓഗസ്റ്റിലോ സെപ്റ്റംബറിലോ രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് രക്ഷിതാക്കളോട് അഭിപ്രായം തേടണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം കത്തയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് ജൂലൈ 17-ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് / സെപ്റ്റംബർ / ഒക്ടോബർ എന്നീ മാസങ്ങളിൽ എപ്പോള്‍ സ്കൂളുകൾ തുറക്കാനാണ് രക്ഷിതാക്കൾ താല്‍പര്യപ്പെടുന്നത്, വീണ്ടും തുറക്കുമ്പോൾ സ്കൂളുകളിൽ നിന്നും മാതാപിതാക്കൾ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് എന്നീ കൃത്യമായ രണ്ടു ചോദ്യങ്ങള്‍ കത്തിലൂടെ ചോദിക്കുന്നുണ്ട്.

അതേസമയം, തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, പല സ്കൂളുകളും ഇതുവരെ ഈ തീരുമാനത്തെക്കുറിച്ച്  അറിഞ്ഞിട്ടില്ല. ജൂൺ 29 ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അൺലോക്ക് -2 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവയെല്ലാം 2020 ജൂലൈ 31 വരെ അടച്ചിടാൻ ഉത്തരവിട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 9 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 9 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More