കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഡോക്ടർക്ക് കൊവിഡ്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 3 മുതൽ വിവാഹത്തിനായി ഡോക്ടർ അവധി എടുത്തതിനാൽ ആശുപത്രിയി അടിച്ചിടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിവാഹ ചടങ്ങിൽ വെച്ചാകാം കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു. അതേസമയം കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ വില്യാപ്പള്ളി പെരുമണ്ണ പെരുവയൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി എന്നിവ കണ്ടെയിൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിറക്കി. 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനന്‍സ് സെക്ഷന്‍ 4 പ്രകാരമാണ് നിയന്ത്രണങ്ങൾ. 

ഈ പ്രദേശത്തെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ  വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍  അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ   വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു .കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുഴുവൻ ഹോട്ടലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടും. 

അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6വരെയും ,മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5മണിമുതല്‍ 10വരെയും വൈകുന്നേരം 4മണിമുതല്‍ 6മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു.  മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More