സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. 78 വയസ്സുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാസില്ലാതെ തമിഴ്നാട് അതിർത്തി കടന്നാണ് ഇയാൾ ഇടുക്കിയിൽ എത്തിയത്. മകനോടൊപ്പമാണ് ഇയാൾ അതിർത്തി കടന്ന് വന്നത്. ഇരുവരെയും നിർബന്ധപൂർവം സ്രവ പരിശോധനക്ക് വിധേയരാക്കി. ഇന്നലെയാണ് സ്രവ പരിശോധനാ ഫലം ഇന്നലെ വൈകീട്ടാണ് ലഭിച്ചത്. ഇയാളുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാരായണന്റെ ആരോഗ്യ നില ഇന്നലെ മുതൽ വഷളായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇയാൾക്കുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. കഴിഞ്ഞ ദിവസം കൊച്ചിയിൽ മരിച്ച സിസ്റ്റർ ക്ലെയറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു; സംസ്ഥാനത്ത് മരണം 44 ആയി