'മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യം തന്നെ ഉണ്ടാക്കിയെടുക്കാൻ ആറ്എസ്എസ്സിന് സാധിക്കും'- മോഹന്‍ ഭാഗവത്

വേണ്ടിവന്നാൽ രാജ്യത്തിനു വേണ്ടി വെറും മൂന്ന് ദിവസം കൊണ്ട് ഒരു സൈന്യം തന്നെ ഉണ്ടാക്കിയെടുക്കാൻ ആറ്എസ്എസ്സിന് സാധിക്കുമെന്ന് ആറ്എസ്എസ് മുഖ്യൻ മോഹൻ ഭാഗവത്. ആറ്ദിന മുസാഫിർപ്പൂർ  സന്ദർശനത്തിന്റെ അവസാന ദിവസം സില സ്‌കൂൾ മൈതാനത്ത് തൊഴിലാളികളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്. 

"6-7 മാസമെടുത്ത് സൈന്യം സൈനികരെ സജ്ജമാക്കുന്നത് വെറും മൂന്ന് ദിവസത്തിനുള്ളിൽ സംഘം ചെയ്യും. ഇതാണ് ഞങ്ങളുടെ കഴിവ്. രാജ്യം അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുകയും ഭരണഘടന അനുവദിക്കുകയും ചെയ്യുകയാണെങ്കിൽ  സ്വയംസേവകർ മുന്നണിയിൽ തന്നെ നിൽക്കാൻ തയ്യാറാകും." ഭാഗവത് പറഞ്ഞു.  സംഘം ഒരു സൈനികസേനയല്ലെന്നും മറിച്ച് സൈന്യത്തെപോലെ അച്ചടക്കം പരിശീലിക്കുന്ന ഒരു കുടുംബ കൂട്ടായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിൽ നല്ല പെരുമാറ്റത്തിന് ഒരു മാതൃകയാകണമെന്നും  ഭഗവത് ആർ‌എസ്‌എസ് പ്രവർത്തകരോട് അഭിപ്രായപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More