രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുന്നു; സ്പീക്കര്‍ സുപ്രീം കോടതിയിലേക്ക്

സച്ചിന്‍ പൈലറ്റിനും മറ്റ് കോണ്‍ഗ്രസ് വിമതര്‍ക്കുമെതിരെ നടപടികള്‍ മാറ്റിവയ്ക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ താന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്പീക്കര്‍ സി പി ജോഷി പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള 19 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് നല്‍കിയ സ്പീക്കര്‍ ജോഷി ''ഭരണഘടനാ പ്രതിസന്ധി'' ചൂണ്ടിക്കാട്ടി പ്രത്യേക അവധി അപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കും. നോട്ടീസില്‍ സ്പീക്കര്‍ തീരുമാനിച്ചതിനുശേഷം മാത്രമേ കോടതിക്ക് ഇടപെടാന്‍ കഴിയൂ എന്നും ഹര്‍ജിയില്‍ പറയുന്നു.

''കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ സ്പീക്കറിന് പൂര്‍ണ്ണ അധികാരമുണ്ട്. സുപ്രീം കോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്യാന്‍ ഞാന്‍ എന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്''  അദ്ദേഹം പറഞ്ഞു.

പൈലറ്റ് ക്യാമ്പിന് ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 24 വൈകുന്നേരം വരെ നടപടികള്‍ എടുക്കരുതെന്ന തീരുമാനം പിന്നീട് സ്പീക്കര്‍ സമ്മതിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 hour ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 6 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More