ദക്ഷിണ കൊറിയയുടെ ആദ്യ സൈനിക ഉപഗ്രഹം വിക്ഷേപിച്ചു

ദക്ഷിണ കൊറിയയുടെ ആദ്യത്തെ സൈനിക ആശയവിനിമയ ഉപഗ്രഹം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചതായി സിയോള്‍ അറിയിച്ചു. ആണവായുധ ഉത്തര കൊറിയയുടെ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കുക എന്നതാണ് അനസിസ് -2 ഉദ്ദേശം. ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് ഉപഗ്രഹം വഹിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് പൊട്ടിത്തെറിച്ചതായി സിയോളിലെ ഡിഫന്‍സ് അക്വിസിഷന്‍ പ്രോഗ്രാം അഡ്മിനിസ്‌ട്രേഷന്‍ (DATA) പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ലിഫ്റ്റ് ഓഫ് ചെയ്തതിന് ഏകദേശം 32 മിനിറ്റിനുളളില്‍ ഉപഗ്രഹം വിന്യസിച്ചതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു.ഉപഗ്രപ വിക്ഷേപണത്തിലൂടെ സൈനിക ആശയവിനിമയ ഉപഗ്രഹം സ്വന്തമായുളള ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറിയതായും, ഇത് സ്ഥിരവും സുരക്ഷിതവുമായ സൈനിക ആശയവിനിമയം നല്‍കുമെന്നും(DAPA) ഡാപ്പ പറഞ്ഞു.രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ഉപഗ്രഹം 36,000 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തുമെന്നും പരിശോധനയ്ക്ക് ശേഷം ഒക്ടോബറില്‍ ദക്ഷിണ കൊറിയന്‍ സൈന്യം ഈ സംവിധാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More