തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോ​ഗം; സമ്പൂർണ ലോക്ഡൗൺ ചർച്ച ചെയ്യും.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോ​ഗം ചേരും. ഇന്നത്തെ മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തിങ്കളാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം മാറ്റിവെക്കാനും തീരുമാനിച്ചു. ധനബിൽ പാസാക്കാനാണ് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം വേണ്ടെന്ന് വെച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്ര​ദ്ധ കേന്ദ്രീകരിക്കാൻ എംഎൽഎമാരോട് ആവശ്യപ്പെടും.  ധനബില്ലിനായി ഓർഡിനൻസ് ഇറക്കും. ഇതിനായി ​ഗവർണറോട് ശുപാർശ ചെയ്യും. ഈ മാസം 31 ന് മുമ്പ് ഓർഡിനൻസ് ഇറക്കേണ്ടതുണ്ട്. ഓർഡിനൻസ് തിങ്കഴാച ചേരുന്ന മന്ത്രിസഭാ യോ​ഗം പരി​ഗണിക്കും.

തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോ​ഗം കൊവിഡ് സ്ഥിതി​ഗതികൾ വിശദമായി വിലയിരുത്തും. നാളെ ചേരുന്ന സർവ്വ കക്ഷിയോ​ഗം സമ്പൂർണ ലോക്ഡൗണിനെ കുറിച്ച് ചർച്ച ചെയ്യും. സർവ്വ കക്ഷി യോ​ഗത്തിന്റെ തീരുമാനം മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുന്നത് പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.കൊവിഡ് രോ​ഗികളെ ചികിത്സിക്കാനായി 40000 ത്തോളം കിടക്കകളുണ്ടെന്ന് മന്ത്രിസഭാ യോ​ഗം വിലയിരുത്തി. രോ​ഗികളുടെ വർദ്ധനവ് പ്രതിസന്ധിയുണ്ടാക്കില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൽ ശരിയായ ദിശയിലാണെന്ന് യോ​ഗം വിലയിരുത്തി.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More