തിരുവനന്തപുരത്ത് 2 പൊലീസുകാർക്ക് കൂടി കൊവിഡ്

തിരുവനന്തപുരത്ത് 2 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂർകാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും, സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പിയുടെ ഡ്രൈവർ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീരിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 25 പോലീസുകാരിലാണ് രോ​ഗം കണ്ടെത്തിയത്. രോ​ഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ 5 ദിവസമായി ക്വാറന്റീനിൽ ആയിരുന്നു. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ക്വാറന്റീനിൽ പോയി. വട്ടിയൂർകാവിലെ സ്റ്റേഷനിൽ മാത്രം 4 പൊലീസുകാർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ തിരുവനന്തപുരം  ആംഡ് റിസർവ് ക്യാമ്പിലെ 7 പൊലീസുകാർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. കണ്ടോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിലെ 3 പൊലീസുകാർക്ക് വീതവും രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റീനിലാണ്.

പൊലീസുകാരുടെ സെക്കന്റിറി സമ്പർക്കപ്പട്ടികയിലുള്ളവരെ സ്രവ പരിശോധനക്ക് ശേഷം ഡ്യൂട്ടിക്ക് നിയോ​ഗിച്ചത് പൊലീസുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. പൊലീസുകാരുടെ കുറവ് ക്രമസമാധാന രം​ഗത്ത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More