അമേരിക്കയിലെ ആദ്യ വംശീയ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് ജോ ബൈഡന്. ഒരു വേര്‍ച്വല്‍ പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കൊറോണ വൈറസിനെ 'ചൈന വൈറസെന്നാണ്' ട്രംപ് വിളിക്കാറുള്ളത്. അതുസംബന്ധിച്ച ചോദ്യത്തിന്, 'ചര്‍മ്മത്തിന്റെ നിറം നോക്കിയും, ദേശീയത നോക്കിയും, അവര്‍ എവിടെ നിന്നാണ് വരുന്നത് എന്നത് അടിസ്ഥാനമാക്കിയുമൊക്കെ ജനങ്ങളോട് പെരുമാറുന്ന ആളാണ് ട്രംപെന്ന് ബൈഡന് തുറന്നടിച്ചു.
'ഒരു സിറ്റിംഗ് പ്രസിഡന്റും ഒരിക്കലും, ഇങ്ങനെപെരുമാറിയിട്ടില്ല. മുന്‍പൊരു റിപ്പബ്ലിക്കന്‍ പ്രസിഡന്റും, ഡെമോക്രാറ്റിക് പ്രസിഡന്റും ഇങ്ങനെ ചെയ്തിട്ടില്ല. നമ്മുടെ രാജ്യത്ത് കടുത്ത വംശീയ വാദികളുണ്ട്. അവര്‍ക്കൊരു പ്രസിഡന്റിനെ വേണമായിരുന്നു. അതാണ് ട്രംപ്'- ബൈഡന് പറഞ്ഞു.
അമേരിക്കയില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിക്കുന്നത് ഡെമോക്രാറ്റിക് നേതാവായ ബൈഡനാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ട്രംപിനു കനത്ത പരാജയമാണ് പ്രവചിക്കുന്നത്.