രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി: ജോയ് മാത്യു

സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എൻഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക. അതേ എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി. ആളുകൾ വവിശ്വാസികളായിപ്പോകുന്നതിൽ എങ്ങനെ തെറ്റുപറയാനാകും എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.  

കുറിപ്പ് പൂര്‍ണ്ണ രൂപത്തില്‍

"ഒരമ്മയുടെ കണ്ണുനീരിനു 

കടലുകളിൽ 

ഒരു രണ്ടാം പ്രളയം 

ആരംഭിക്കാൻ കഴിയും 

മകനേ 

കരുണയുള്ള മകനേ 

ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ് 

നീ ബലിയായത് ?"

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത്. എത്ര അര്ഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു.  യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!

അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ!

അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി!

ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും ?

അറിയിപ്പ് :

കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട്, രാജ്യദ്രോഹത്തിനാണ് അകത്താവുക

Contact the author

Web Desk

Recent Posts

Sufad Subaida 3 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More