'ഇമ്മടെ കോഴിക്കോട്': ഇനിമുതല്‍ കളക്ടറെ നേരിട്ട് വിളിച്ച് പരാതി ബോധിപ്പിക്കാം

'ഇമ്മടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് സമയനഷ്ടമില്ലാതയും, ദുർബല വിഭാഗങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ അവരുടെ വീടിന്റെ സുരക്ഷിതത്തിൽ നിന്നും പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. മികച്ച പ്രതികരണമാണ് അദ്യ ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് ഈ പുതിയ പരിശ്രമത്തിന് ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ പറയുന്നു.

'കഴിഞ്ഞ മൂന്നു ദിവസങ്ങളായി നൂറിലേറെ പരാതികളാണ് നമുക്ക് വാട്സാപ്പിലൂടെ ലഭിച്ചത്. ഇതിൽ ഏറ്റവും പരിഗണനയർഹിക്കുന്ന 15 പേരുമായി  വീഡിയോ കോൾ ഷെഡ്യൂൾ ചെയ്ത പരാതിക്കാരുമായി സംസാരിക്കാനും പരാതികളിൽ തീർപ്പ് കൽപ്പിക്കാനും സാധിച്ചിട്ടുണ്ട്. പ്രവർത്തിദിനങ്ങളിൽ  വൈകുന്നേരം 4.30 മുതൽ 5.30 വരെയുള്ള സമയം ഇതിനായി മാറ്റിവെക്കും' -ജില്ലാ കളക്ടർ ശ്രീ. സീറാം  സാംബശിവ റാവു പറഞ്ഞു.

പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പുവരുത്താൻ നടപ്പിലാക്കുന്ന വിവിധ പരിശ്രമങ്ങൾക്ക്  നിങ്ങളെല്ലാവരും നൽകിയ മികച്ച പിന്തുണ ഇനിയും തുടരണമെന്ന് കളക്ടർ അഭ്യര്‍ഥിച്ചു.

ജില്ലാ കളക്ടറെ നേരിട്ട് പരാതികൾ അറിയിക്കാൻ വാട്സ്ആപ്പ് വഴിയും ഈമെയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 8848622770 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് പരാതികൾ അയക്കേണ്ടത്.  pgcellkozhikode@gmail.com എന്ന ഈമെയിൽ വിലാസത്തിലും പരാതികൾ അയക്കാവുന്നതാണ്. Pdf ആയോ,  ഫോട്ടോ ആയോ മെസ്സേജ് ആയോ പരാതികൾ അയക്കാം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More