"നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ല"- ശ്രീവാസ്തവ

നിയന്ത്രണരേഖയിൽ  സമാധാനം നിലനിർത്തുന്നത് ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാത്തിലാണെന്ന് ഇന്ത്യ വ്യാഴാഴ്ച വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ സൈന്യത്തെ പിൻവലിക്കുന്നതിൽ ചൈന ആത്മാർത്ഥത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു. 

വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്റെ (ഡബ്ല്യുഎംസിസി) കീഴിലുള്ള നയതന്ത്ര ചർച്ചകൾ ഉടൻ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. "എൽ‌എസി നിരീക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും സ്ഥിതിഗതികൾ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്, ” ശ്രീവാസ്തവ പറഞ്ഞു.

കിഴക്കൻ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള  സംഘർഷം കുറയ്ക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജൂലൈ 5നാണ് രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണം നടത്തിയത്. ചർച്ചയെത്തുടർന്ന് ജൂലൈ 6 മുതൽ ഇരുപക്ഷവും സൈന്യത്തെ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More